ഉംറ തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു

മക്ക: ഉംറക്കെത്തിയ മലയാളി തീര്‍ത്ഥാടകന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം ചെട്ട്യാര്‍മാട് സ്വദേശി പെരിങ്കടക്കാട്ട് കിണറ്റില്ലത്ത്കണ്ടി ബീരാന്‍ (75) ആണ് മരിച്ചത്.
ഉംറയും മദീന സന്ദര്‍ശനവും കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാനിരിക്കെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്ക കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മക്കയില്‍ ഖബറടക്കി. ഭാര്യ: ആയിശക്കുട്ടി. മക്കള്‍: സൈതലവി, അബൂബക്കര്‍, മുഹമ്മദ്കുട്ടി (മൂവരും ജിദ്ദ), ഫാത്തിമ.
Next Story

RELATED STORIES

Share it