ഈ വര്‍ഷത്തെ വെല്ലുവിളി കൃത്രിമ ബുദ്ധി സൃഷ്ടിക്കല്‍: സുക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: വീട്ടിലും ജോലിയിലും തന്നെ സഹായിക്കാന്‍ പറ്റുന്ന തരത്തില്‍ കൃത്രിമ ബുദ്ധി നിര്‍മിച്ചെടുക്കലാണ് ഈ വര്‍ഷത്തെ തന്റെ വ്യക്തിഗത വെല്ലുവിളിയെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. തന്റെ ശബ്ദം തിരിച്ചറിഞ്ഞ് പ്രതികരിക്കാനും വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും വരെ കഴിയുന്ന തരത്തിലുള്ള കൃത്രിമ ബുദ്ധിയാണ് താന്‍ നിര്‍മിക്കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'താനില്ലാത്ത സമയത്ത് തന്റെ മകളുടെ സുരക്ഷയ്ക്ക് ഉപയോഗപ്രദമാവുന്ന തരത്തിലും കോളിങ് ബെല്ലടിക്കുന്ന സുഹൃത്തുക്കളുടെ മുഖം നോക്കി തിരിച്ചറിഞ്ഞ് അകത്തേക്കു കടത്തിവിടുകയും ചെയ്യുന്ന തരത്തിലുള്ള കൃത്രിമ ബുദ്ധി നിര്‍മിക്കുകയെന്നതാണ് തന്റെ ലക്ഷ്യം. രസകരമായ ഈ വെല്ലുവിളിയാണ് ഈ വര്‍ഷം താനേറ്റെടുക്കുന്നത്' -സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ കണ്ടുപിടിത്തം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തിനുപയോഗിക്കുമെന്നും ഇത് കൂടുതല്‍ ഗുണകരമായ സേവനം നല്‍കാന്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം രണ്ടു ബുക്കുകള്‍ വായിക്കുക, മണ്ടാരിന്‍ ഭാഷ പഠിക്കുക, ഓരോ ദിവസവും ഒരു പുതിയ മനുഷ്യനെ പരിചയപ്പെടുക തുടങ്ങിയവയായിരുന്നു മുമ്പ് സുക്കര്‍ബര്‍ഗ് ഏറ്റെടുത്ത വെല്ലുവിളികള്‍.
Next Story

RELATED STORIES

Share it