ഈ വര്‍ഷം സാധാരണപോലെ മഴ ലഭിക്കും

ന്യൂഡല്‍ഹി: മെയ് അവസാനമോ ജൂണ്‍ ആദ്യമോ കേരളത്തില്‍ മഴയെത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്രം. ഈ വര്‍ഷം സാധാരണ തോതിലോ അതില്‍ കവിഞ്ഞോ മഴ ലഭിക്കുമെന്നു വിവിധ ഏജന്‍സികള്‍ പ്രവചിച്ചിട്ടുണ്ടെന്നു ശാസ്ത്രസാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ ലോക്‌സഭയില്‍ പറഞ്ഞു.
അതേസമയം, ചൂട് ഉച്ചസ്ഥായിയിലെത്തിയ ഉത്തരാഖണ്ഡില്‍ മഴപെയ്തു. കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിന് മഴ സഹായകരമായി. സംസ്ഥാനത്തെ കാട്ടുതീയില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പര്‍വതപ്രദേശങ്ങളില്‍ 11 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ഡെറാഡൂണില്‍ ഏഴു മില്ലി മീറ്റര്‍ മഴയാണു ലഭിച്ചത്. ഉത്തരാഖണ്ഡില്‍ മറ്റിടങ്ങളില്‍ പെയ്ത മഴയുടെ കണക്ക് ലഭ്യമായിട്ടില്ല.
Next Story

RELATED STORIES

Share it