Gulf

ഈ വര്‍ഷം ലുലു ഏഴ് ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും

മസ്‌കത്ത്: വിവിധ രാജ്യങ്ങളിലായി ലുലു ഗ്രൂപ്പ് ഈ വര്‍ഷം ഏഴ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഇതില്‍ രണ്ടെണ്ണം ഒമാനില്‍ ആയിരിക്കും. ലുലു ഗ്രൂപ്പിന്റെ സുവൈഖ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണവിലയുടെ തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നിശ്ചയദാര്‍ഢ്യവും ആസൂത്രണവും ഒമാനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഉണ്ടെന്നും മുമ്പും അതവര്‍ തെളിയിച്ചിട്ടുണ്ടെന്നും യൂസഫലി ചൂണ്ടിക്കാട്ടി.
വടക്കന്‍ ബാതിന ഗവര്‍ണര്‍ ശെയ്ഖ് മുഹ്‌ന ബിന്‍ സെയ്ഫ് ബിന്‍ സാലിം അല്‍ലംകി സുവൈഖ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലി, ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ എ വി ആനന്ദ് സംബന്ധിച്ചു.
ഒമാനിലെ 16ാമത്തെയും ലോകത്തെ 122ാമത്തെയും ലുലു ഔട്ട്‌ലെറ്റാണ് സുവൈഖില്‍ തുറന്നത്. 1,00000 ചതുരശ്ര അടി വിസ്തൃതിയുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോക നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡഡ് വസ്തുക്കളും അനുയോജ്യമായ വിലയില്‍ ലഭ്യമാക്കും. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സ്യം, പച്ചക്കറി, പഴങ്ങള്‍, ഇറച്ചി, ബേക്കറി തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക വിഭാഗങ്ങളുണ്ട്.
Next Story

RELATED STORIES

Share it