ഈ വര്‍ഷം നിരക്കു വര്‍ധനയും ലോഡ്‌ഷെഡിങും ഇല്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം നിരക്കുവര്‍ധനയോ ലോഡ്‌ഷെഡിങോ ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഉപഭോക്താക്കളില്‍നിന്ന് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനുള്ള ബോര്‍ഡിന്റെ അപേക്ഷ അംഗീകരിക്കില്ല. ഇത് ഈടാക്കാതെ തന്നെ ബോര്‍ഡിന്റെ ബാധ്യത പരിഹരിക്കാന്‍ കഴിയും. 123 കോടിയുടെ സര്‍ചാര്‍ജ് പിരിവിനുള്ള ബോര്‍ഡിന്റെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.
സാധാരണ കമ്മീഷന് കണക്ക് നല്‍കുമ്പോള്‍ റവന്യൂ കമ്മി എങ്ങനെ നികത്തണമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ചാര്‍ജ് ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതിനില ഭദ്രമല്ലെങ്കിലും ദീര്‍ഘ-ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാനായതിനാല്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 2015-16ല്‍ ആകെ പ്രതീക്ഷിക്കുന്ന വൈദ്യുതി ഉപഭോഗമായ 19,675 ദശലക്ഷം യൂനിറ്റില്‍, 10,147 ദശലക്ഷം യൂനിറ്റും ഗാര്‍ഹികവിഭാഗത്തിലാണ്-മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it