Flash News

ഈ മാസം 9ന് ഇന്ത്യയില്‍ ഭാഗിക സൂര്യഗ്രഹണം

ഈ മാസം 9ന് ഇന്ത്യയില്‍ ഭാഗിക സൂര്യഗ്രഹണം
X
Eclipse of the Sun to Occur

ന്യൂഡല്‍ഹി: ഈ മാസം 9ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇന്ത്യയില്‍ സൂര്യോദയ സമയത്ത് ഇത് ഭാഗികമായി മാത്രമേ ദൃശ്യമാകൂ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.49നാണ് ഗ്രഹണം ആരംഭിക്കുക. സമ്പൂര്‍ണ്ണ ഗ്രഹണം 5.47നും. ഇത് 9.8ന് അവസാനിക്കും. ഭാഗിക ഗ്രഹണം ഇന്ത്യന്‍ സമയം രാവിലെ 10.05ന്് സമാപിക്കും.രാജ്യത്തിന്റെ വടക്ക് പടിഞ്ഞാന്‍ പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും സൂര്യഗ്രഹണം ദൃശ്യമാകും എന്നാല്‍ മിക്ക സ്ഥലങ്ങളിലും ഉദയത്തിന് മുന്‍പ് ഗ്രഹണം പകുതി പൂര്‍ത്തിയായിരിക്കും. വടക്ക് കിഴക്കേ ഇന്ത്യയില്‍ സൂര്യന്‍ ഉദിച്ച് കഴിഞ്ഞാലുടന്‍ ഗ്രഹണം ദശ്യമാകും. രാജ്യത്തിന്റെ കിഴക്കോട്ട് പോകുംതോറും ഭാഗിക ഗ്രഹണത്തിന്റെ ദൈര്‍ഘ്യം കൂടും. പരമാവധി ഒരു മണിക്കൂര്‍ വരെ വടക്ക് കിഴക്കന്‍ ഇന്ത്യയുടെ അറ്റത്തും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളിലും കാണാം.
ഇന്ത്യയില്‍ അഗര്‍ത്തലയില്‍ 15 ശതമാനവും, ഭുവനേശ്വറില്‍ 24.5 ശതമാനവും ഗൂവാഹത്തിയില്‍ 11 ശതമാനവും കൊല്‍ക്കത്തയില്‍ 18.5 ശതമാനവും, പറ്റ്‌നയില്‍ 12 ശതമാനവും, പോര്‍ട്ട് ബ്ലെയറില്‍ 49 ശതമാനവും സില്‍ച്ചറില്‍ 12 ശതമാനവും ഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഭാഗിക ഗ്രഹണത്തിന്റെ മുഖ്യ ഭാഗം ഇന്ത്യയില്‍ പലയിടത്തും ദൃശ്യമാകില്ല.
കേരളത്തില്‍, കൊച്ചിയില്‍ രാവിലെ 6.35 മുതല്‍ 6 മണി 46 മിനിറ്റും 8 സെക്കന്റും വരെ 11.8 മിനിട്ടായിരിക്കും ഭാഗിക ഗ്രഹണം ദൃശ്യമാവുക. തിരുവനന്തപുരത്ത് രാവിലെ 6.37 മുതല്‍ 6 മണി 46 മിനിട്ടും 5 സെക്കന്റും വരെ 13.5 മിനിട്ടായിരിക്കും സൂര്യഗ്രഹണം കാണാന്‍ കഴിയുക.
സൂര്യഗ്രഹണം ചെറിയൊരു സമയത്തേയ്ക്കാണെങ്കില്‍ പോലും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പാടില്ല. സ്ഥിരമായ അന്ധതയ്ക്ക്‌വരെ അത് ഇടയാക്കും. മതിയായ സുരക്ഷാ നടപടികള്‍ കൈക്കൊണ്ട ശേഷം ടെലസ്‌കോപ്പിലൂടെ മാത്രമേ സൂര്യഗ്രഹണത്തിന്റെ ദൃശ്യം കാണാവൂ.
Next Story

RELATED STORIES

Share it