ഈ ജയം 2007ല്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയുടെ മുറിവുണക്കില്ലെന്ന് ധോണി

ബംഗളൂരു: 2007ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയുടെ മുറിവുണക്കാന്‍ കഴിഞ്ഞ ദിവസം നേടിയ ജയത്തിനു സാധിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി അഭിപ്രായപ്പെട്ടു. സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മര്‍ദ്ദഘട്ടങ്ങളിലും മനസ്സാന്നിധ്യം കൈവിടാതെ നില്‍ക്കാനുള്ള ശേഷിയുള്ളതിനാലാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ ജയം നേടിയതെന്ന് ധോണി ചൂണ്ടിക്കാട്ടി. ''2007ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വി ഞങ്ങള്‍ ഇപ്പോ ഴും ഓര്‍മിക്കുന്നു.  ഈ പരാജയം അടുത്ത റൗണ്ടിലേക്കുള്ള ടീമിന്റെ പ്രയാണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഈ തോല്‍വി ടീമിന്റെ വഴിമുടക്കി. ഞങ്ങള്‍ കളിക്കാരും മനുഷ്യരാണ്. നന്നായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു ഞങ്ങളെയും മാനസികമായി തളര്‍ത്തും. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ ദിവസം നേടിയ ത്രസിപ്പിക്കുന്ന ജയം ആഹ്ലാദം ന ല്‍കുന്നതാണ്. എന്നാല്‍ 2007ലെ തോല്‍വിയുടെ വേദന ഇതുകൊണ്ട് മാഞ്ഞുപോവില്ല''- ധോണി മനസ്സ്തുറന്നു.''ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മല്‍ സരം ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. ടീമിലെ ഓരോ കൡക്കാരനും അരികിലെത്തി സ്വന്തം അഭിപ്രായം എന്നോട് പറയും. ബാറ്റ്‌സ്മാന്‍മാരുടെ അഭിപ്രായമായിരിക്കില്ല ബൗളര്‍മാരുടേത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ് ചെയ്യുന്ന താരത്തിന്റെ കരുത്ത് എന്താണെന്നു മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. ഒപ്പം വിക്കറ്റ് ഏതു തരം ബൗളിങിനെയാണ് അനുകൂലിക്കുന്നതെന്നും ശ്രദ്ധിക്കണം. ഇ ങ്ങനെ എല്ലാ കാര്യങ്ങളും വിലയിരുത്തണമെങ്കില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കണം''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it