ernakulam local

ഈസ്റ്റ് മുടിക്കലില്‍ മോഷ്ടാക്കളുടെ വിളയാട്ടം പരിഭ്രാന്തി പരത്തുന്നു

പെരുമ്പാവൂര്‍: ഈസ്റ്റ് മുടിക്കലില്‍ മോഷ്ടാക്കളുടെ വിളയാട്ടം. നിരവധി മോഷണങ്ങള്‍ നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാത്തത് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തുന്നു.
ഈസ്റ്റ് മുടിക്കല്‍ പ്രദേശത്ത് നാളുകളായി മോഷ്ടാക്കള്‍ വിലസുകയാണ്. രാത്രികാലത്തെ ചൂട് മൂലം തുറന്നിട്ടിരിക്കുന്ന ജനല്‍ പാളികളിലൂടെ സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുന്ന മോഷ്ടാക്കള്‍ ഇപ്പോള്‍ വീട് കുത്തിതുറന്ന് മോഷണങ്ങള്‍ നടത്തുന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുകയാണ്. ഈസ്റ്റ് മുടിക്കല്‍, ലക്ഷംവീട് കോളനി, സൗഹൃദ ജങ്ഷന്‍ എന്നിവിടങ്ങളിലെ വീടുകളില്‍നിന്നായി നിരവധി സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും മോഷ്ടാക്കാള്‍ അപഹരിച്ചു.
കഴിഞ്ഞ ദിവസം സൗഹൃദ ജങ്ഷനിലെ പാളിപ്പറമ്പില്‍ ഇസ്മായില്‍ പള്ളിപ്രത്തിന്റേയും വടക്കന്‍ വീട്ടില്‍ സെയ്തുമുഹമദിന്റേയും വീടുകളില്‍ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം നടന്നിരുന്നു. ശബ്ദദംകേട്ട് ഉണര്‍ന്ന ഉടമസ്ഥരും ഇവരുടെ ബഹളം കേട്ടെത്തിയ അയല്‍വാസികളും രണ്ടംഗ കള്ളന്‍മാരെ ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സംശയം തോന്നിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി പോലിസിലേല്‍പിച്ചു. ആലുവയില്‍നിന്നും വിരലടയാള വിദഗ്ധന്‍ സിഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളില്‍ പരിശോധന നടത്തുകയും പിടികൂടിയ അന്യസംസ്ഥാനക്കരുടെ വിരലടയാളവുമായി സാമ്യമില്ലാത്തതിനാല്‍ ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു.
ഈസ്റ്റ് മുടിക്കലില്‍ അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങളുണ്ടെന്നും അവിടെ കഞ്ചാവ്, മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇവരില്‍ ചിലരകാം രാത്രിയില്‍ മോഷണത്തിനിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it