ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം
BY Sumeera SMR6 Jun 2016 3:37 AM GMT
Sumeera SMR6 Jun 2016 3:37 AM GMT
ദോഹ: ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അശ്ഗാല്‍) വ്യക്തമാക്കി. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡിലെ വടക്കന്‍ പാതകളിലാണ് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 23ാം സ്ട്രീറ്റില്‍ നിന്നും പത്താം സ്ട്രീറ്റ് വരെ 2.76 കിലോമീറ്റര്‍ ദൂരത്തേക്കാണ് നിയന്ത്രണം. 23ാം സ്ട്രീറ്റിലെ നാഷനല്‍ പെട്രോള്‍ സ്റ്റേഷനടുത്ത് നിന്നും പത്താം സ്ട്രീറ്റിലെ വുഖൂദ് പെട്രോള്‍ സ്റ്റേഷനടുത്ത് വരെയുള്ള ഭാഗം അടച്ചിടും. നാളെ മുതല്‍ ജൂലൈ പകുതി വരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് അശ്ഗാല്‍ വൃത്തങ്ങള്‍ അറിയിച്ചു.
അടച്ച പാതകളിലെ ഗതാഗതം സമാന്തര സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടുന്നതാണ്. ഗതാഗത യോഗ്യമായ പാതകളുടെ എണ്ണം അഞ്ചില്‍ നിന്ന് രണ്ടായി കുറക്കും. വേഗപരിധി 50 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും അശ്ഗാല്‍ വ്യക്തമാക്കി.
അടച്ച പാതകളിലെ ഗതാഗതം സമാന്തര സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടുന്നതാണ്. ഗതാഗത യോഗ്യമായ പാതകളുടെ എണ്ണം അഞ്ചില്‍ നിന്ന് രണ്ടായി കുറക്കും. വേഗപരിധി 50 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും അശ്ഗാല്‍ വ്യക്തമാക്കി.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT