Kottayam Local

ഈരാറ്റുപേട്ടയെ ഒഴിവാക്കിയ സംഭവം: രാഷ്ട്രീയ നേതൃത്വം മൗനത്തില്‍

ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാര്‍ക്കു നല്‍കിയ പുതിയ കളര്‍ തിരിച്ചറിയില്‍ കാര്‍ഡില്‍ പ്രധാന സ്ഥലനാമമായ ഈരാറ്റുപേട്ടയെ ഒഴിവാക്കി അരുവിത്തുറ എന്നാക്കിയതു സംബന്ധിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടും വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം തുടരുന്നത് ചര്‍ച്ചായാവുന്നു.
മുമ്പ് ആധാര്‍ കാര്‍ഡിലും ഇപ്പോള്‍ ഇലക്ഷന്‍ ഐഡി കാര്‍ഡിലും ഈരാറ്റുപേട്ടയെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് മഹല്ല് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഈരാറ്റുപേട്ടയെ ഒഴിവാക്കിയാണു പുതിയ കാര്‍ഡ് വിതരണം നടക്കുന്നതെന്ന് അറിഞ്ഞിട്ട് ഒരാഴ്ചയായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഇത് അറിഞ്ഞമട്ടില്ല. മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്തതുമൂലം നിയമസഭയില്‍ ഉന്നയിക്കാന്‍ പോലും കഴിയുന്നില്ല. സ്ഥലം എംപിയോ മുന്‍ എംഎല്‍എയോ ഇതുവരെ ഈവിഷയത്തില്‍ നിലപാട് പറഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദിന്റെ നേതൃത്വത്തിലുള്ള നിവേദന സംഘം കലക്ടറെ കണ്ട് ഈരാറ്റുപേട്ട എന്ന നാമം നിലനിര്‍ത്തിക്കൊണ്ട് മാത്രമേ വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈരാറ്റുപേട്ട 2 എന്നറിയപ്പെട്ടിരുന്ന പോസ്റ്റ് ഓഫിസിന്റെ പേര് മാറ്റി അരുവിത്തുറ പോസ്റ്റോഫിസ് എന്നാക്കി മാറ്റിയ ചിലരുടെ ഒളി അജണ്ടയുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ ഈരാറ്റുപേട്ട വിരോധത്തിനു പിന്നില്‍ എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ചില രാഷ്ട്രീയ സാമുദായിക ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയുടെ ഇടപെടല്‍ കൂടിയാണ് ഈരാറ്റുപേട്ടയെ ഒഴിവാക്കിയുള്ള ഐഡി കാര്‍ഡ് ഇറക്കിയത്.
Next Story

RELATED STORIES

Share it