Kottayam

ഈരാറ്റുപേട്ടയിലെ ഹോട്ടലില്‍ മോഷണം: മോഷ്ടാവിന്റെ ദൃശ്യം കാമറയില്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മോഷണം നടന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭിത്തി തുരന്ന് അകത്തുകടന്ന മോഷ്ടാവ് പണപ്പെട്ടി വലിച്ചു തുറന്നെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് സി.സി ടി.വി കാമറ ഘടിപ്പിച്ചിരുന്ന മോനിട്ടര്‍ എടുത്തുകൊണ്ടുപോയി. ബില്ലിങ് മെഷീന്റെ കേബിളുകള്‍ മുഴുവന്‍ മുറിച്ചു നശിപ്പിച്ചു. ഏകദേശം 15000ത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വാഷ്‌ബേസിനു സമീപമുള്ള ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്തു കടന്നത്. ഹോട്ടലിന്റെ അരികിലുള്ള ജനലിലൂടെ മോഷ്ടിച്ച സാധനങ്ങള്‍ പുറത്തേയ്ക്കിടുന്നതും സി.സി ടി.വി ദൃശ്യങ്ങളില്‍ കാണാം. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി എസ്.ഐ വി എ സുരേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it