Flash News

ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമദ് ഹസനേന്‍ ഹെയ്ക്കല്‍ (92) അന്തരിച്ചു

ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമദ് ഹസനേന്‍ ഹെയ്ക്കല്‍ (92) അന്തരിച്ചു
X
heikal

കെയ്‌റോ: ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമദ് ഹസനേന്‍ ഹെയ്ക്കല്‍(92) അന്തരിച്ചു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഹെയ്ക്കല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുറത്തിറങ്ങിയിരുന്ന അല്‍ അഹ്്‌റം പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. അന്താരാഷ്ട്രവിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുണ്ടായിരുന്ന അദ്ദേഹം അല്‍ജസീറയില്‍ മ അ ഹെയ്ക്കല്‍ എന്ന പേരില്‍ പ്രഭാഷണപരമ്പര അവതരിപ്പിച്ചിരുന്നു. അന്‍വര്‍ സാദത്തിന്റെയും ഹോസ്‌നി മുബാറകിന്റെയും വിമര്‍ശകനായിരുന്ന ഹെയ്ക്കല്‍ മുഹമദ് മുര്‍സിയെ പുറത്താക്കിയതിനെയും നിലവിലെ പ്രസിഡന്റ് അബ്ദല്‍ ഫത്ത് അല്‍ സിസിയുടെ സ്ഥാനാര്‍ഥിത്വത്തെയും പിന്തുണച്ചിരുന്നു.
Next Story

RELATED STORIES

Share it