ഈജിപ്ത് വിമാനം ബ്ലാക്‌ബോക്‌സ് പ്രവര്‍ത്തന സജ്ജമാക്കി

കെയ്‌റോ: മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റാ റിക്കാഡര്‍ (ബ്ലാക് ബോക്‌സ്) പ്രവര്‍ത്തനസജ്ജമാക്കിയതായി അന്വേഷണസംഘം. മെയ് 19ന് പാരിസില്‍ നിന്നു കെയ്‌റോയിലേക്കുള്ള യാത്രാ മധ്യേ തകര്‍ന്ന വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റാ റിക്കാഡര്‍ രണ്ടാഴ്ച മുമ്പാണ് കണ്ടെത്തിയത്. ഫ്രാന്‍സിലെ ബിഇഎ വ്യോമ സുരക്ഷാ ഏജന്‍സിയാണ് റിക്കാഡര്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. ബ്ലാക്‌ബോക്‌സിന്റെ മറ്റൊരു ഘടകമായ കോക്പിറ്റ് വോയ്‌സ് റിക്കാഡര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും.
Next Story

RELATED STORIES

Share it