ഈജിപ്ത്: മുര്‍സിക്കെതിരായ ചാരവൃത്തിക്കേസില്‍ വിധി പറയാന്‍ മാറ്റി

കെയ്‌റോ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ ചാരവൃത്തിക്കേസില്‍ വിധിപറയുന്നത് അടുത്തമാസം ഏഴിലേക്കു കോടതി മാറ്റിവച്ചു.
മുര്‍സി ഖത്തറിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ കോടതി ഇന്നലെ വിധിപറയുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കേസില്‍ മുര്‍സി കുറ്റക്കാരനാണെന്നു വിധിച്ചാല്‍ അദ്ദേഹത്തിനെതിരായ നാലാമത്തെ ശിക്ഷാവിധിയാവും ഇത്. മൂന്നു കേസുകളിലായി വധശിക്ഷയ്ക്കും ജീവപര്യന്തത്തിനും 20 വര്‍ഷത്തെ തടവിനും മുര്‍സി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുര്‍സിയും കേസിലെ പ്രതികളായ മറ്റു 10പേരും രഹസ്യരേഖകള്‍ ഖത്തറിനു ചോര്‍ത്തിക്കൊടുത്തതായാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചത്. 2015ലായിരുന്നു ജയില്‍ചാട്ടം, പോലിസ് സ്‌റ്റേഷന്‍ ആക്രമണം എന്നീ കേസുകളില്‍ മുര്‍സിക്കെതിരേ വധശിക്ഷ ചുമത്തിയത്. 2011ല്‍ അന്നത്തെ ഏകാധിപതി ഹുസ്‌നി മുബാറകിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുര്‍സി ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായെന്നായിരുന്നു അല്‍സീസിയുടെ ഏകാധിപത്യഭരണകൂടം ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it