ഈജിപ്ത്: പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം പേര്‍ അന്യായ തടവിലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

കെയ്‌റോ: കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നൂറിലധികം പ്രതിഷേധക്കാരെ ഈജിപ്ത് അന്യായമായി തടവിലിട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്ആര്‍ഡബ്ല്യു). സമാധാനപരമായി പ്രതിഷേധിച്ച 150ലധികം പേര്‍ക്കാണ് 2016 മെയ് മാസത്തില്‍ മാത്രം ഈജിപ്ഷ്യന്‍ കോടതികള്‍ തടവുശിക്ഷ വിധിച്ചത്. ദേശീയ സുരക്ഷാ ഭീഷണികളുടെ പേരില്‍ രാജ്യത്തെ യുവജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താനാണ് ഈജിപ്ത് ഭരണകൂടം ശ്രമിക്കുന്നതെന്ന് എച്ച്ആര്‍ഡബ്ല്യു മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ നദീം ഹൗറി പറഞ്ഞു.
അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായ 152 പേര്‍ക്കെതിരേ അഞ്ചു വര്‍ഷവും രണ്ടു വര്‍ഷവും തടവുശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it