ഈജിപ്ത്: പോലിസ് ക്ലബ്ബിനു നേരെ ബോംബ് സ്‌ഫോടനം

കെയ്‌റോ: ഈജിപ്തിലെ സിനായ് മേഖലയില്‍ അല്‍ ആരിഷ് പട്ടണത്തിലെ പോലിസ് ക്ലബ്ബിനു നേരെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ ക്ലബ്ബിനു നേരെ ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സിനായ് ഉപദ്വീപില്‍ ഐഎസ് സായുധസംഘം 2013 മുതല്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it