ഈജിപ്തില്‍ പോലിസ് വെടിവയ്പിനെതിരേ പ്രതിഷേധം

കെയ്‌റോ: ഈജിപ്ത് തലസ്ഥാനം കെയ്‌റോയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ചായവില്‍പനക്കാരനെ വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനുപേര്‍ പ്രകടനം നടത്തി. ചായയുടെ വിലയെച്ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു പോലിസ് അതിക്രമം. വെടിവയ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് നടന്നുവരുന്ന പോലിസ് അതിക്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു.
കെയ്‌റോയ്ക്കു സമീപമുള്ള റെഹാബിലായിരുന്നു വെടിവയ്പുണ്ടായത്. മൂന്നു പോലിസ് ഉദ്യോഗസ്ഥരായിരുന്നു ചായയുടെ വിലയുടെ പേരില്‍ വില്‍പനക്കാരനുമായി തര്‍ക്കമുണ്ടാക്കിയത്. തര്‍ക്കത്തെത്തുടര്‍ന്ന് ചായവില്‍പനക്കാരനടക്കം മൂന്നുപേര്‍ക്കു നേരെ ഇതില്‍ ഒരുദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റവര്‍ ചികില്‍സയില്‍ കഴിയുകയാണ്. വെടിവയ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കെയ്‌റോയിലെത്തിയ പ്രക്ഷോഭകര്‍ റോഡുകള്‍ ഉപരോധിച്ചു.
Next Story

RELATED STORIES

Share it