Flash News

ഈജിപ്തില്‍ നിഖാബിന് നിരോധനം വരുന്നു

കെയ്‌റോ: ഈജിപ്തില്‍ മുസ്‌ലിം സ്ത്രീകള്‍ നിഖാബ്(മുഖംമൂടി) ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി നിയമനിര്‍മാണം നടത്തുന്നതായി റിപോര്‍ട്ട്. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം. സമീപകാലത്ത് ഈജിപ്തിലെ പല സ്ഥാപനങ്ങളിലും നിഖാബിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മെഡിക്കല്‍ സ്‌കൂളുകളിലും ആശുപത്രികളിലും ഡോക്ടര്‍മാരും നഴ്‌സുമാരും നിഖാബ് ധരിക്കുന്നത് കെയ്‌റോ യൂനിവേഴ്‌സിറ്റി കഴിഞ്ഞമാസം നിരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it