ഈജിപ്തിലെ പിരമിഡുകളില്‍ ചൂടുണ്ടാക്കുന്ന ദുരൂഹ വസ്തുക്കള്‍

കെയ്‌റോ: ഈജിപ്തിലെ ഫറോവമാരെ അടക്കം ചെയ്ത പിരമിഡുകളില്‍ വളരെ ഉയര്‍ന്ന തരത്തില്‍ ചൂട് പ്രസരിപ്പിക്കുന്ന ദുരൂഹമായ വസ്തുക്കളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഫറോവമാരായിരുന്ന ഖുഫു, ഖഫ്രി, മെന്‍കെര്‍ എന്നിവരെ അടക്കംചെയ്ത പിരമിഡുകളിലാണു വന്‍തോതില്‍ ചൂട് പ്രസരിപ്പിക്കുന്ന വസ്തുക്കളുണ്ടെന്ന് ഇന്‍ഫ്രാറെഡ് തെര്‍മോഗ്രാഫിക് സര്‍വേയിലൂടെ കണ്ടെത്തിയത്. ബിസി 2613നും 2494നും ഇടയിലാണ് മൂന്നു പിരമിഡുകളും നിര്‍മിച്ചതായി കരുതുന്നത്.
ഈജിപ്തിലെ ഗിസയിലുള്ള മൂന്നു പിരമിഡുകളുടെയും താഴ്ഭാഗത്തുള്ള കല്ലുകളാണ് ഉയര്‍ന്ന ഊഷ്മാവില്‍ ചൂട് പ്രസരിപ്പിക്കുന്നത്. ഇതിന്റെ വ്യക്തമായ കാരണം വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. പിരമിഡിന്റെ മറ്റു ഭാഗത്തുള്ള കല്ലുകളെപോലെയാണ് ചൂട് പ്രസരിക്കുന്ന മൂന്നു കല്ലുകളും. ഇവ തമ്മില്‍ വേറെ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷേ, മൂന്നു കല്ലുകളില്‍ നിന്നും ഉയര്‍ന്ന ചൂടാണു പ്രസരിക്കുന്നതെന്നും ഇതിന്റെ കാരണം കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ഒക്ടോബര്‍ 25 മുതല്‍ തുടങ്ങിയിട്ടുണ്ടെന്നും പുരാവസ്തു വകുപ്പ് മന്ത്രി മംദൂഹ് അല്‍ ദംതി പറഞ്ഞു. ഈജിപ്തിലെ ശാസ്ത്രജ്ഞര്‍ക്കു പുറമെ ഫ്രാന്‍സ്, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഒരുവര്‍ഷം നീളുന്ന പരീക്ഷണങ്ങളില്‍ പങ്കാളികളാവുന്നുണ്ട്.
Next Story

RELATED STORIES

Share it