malappuram local

ഇ-മണിഓര്‍ഡര്‍ ലിസ്റ്റില്‍ അനര്‍ഹര്‍; പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ദുരിതത്തില്‍

എടക്കര: അനര്‍ഹരായവര്‍ ലിസ്റ്റില്‍ കയറിപ്പറ്റിയത് ഇ-മണിയോര്‍ഡര്‍ സംവിധാനം വഴി പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളെ ദുരിതത്തിലാക്കുന്നു. കിടപ്പിലായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ഇ-മണിയോഡര്‍ സംവിധാനം ഉപയോഗപ്പെടുത്താനും മറ്റുള്ളവര്‍ ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പറ്റാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, സര്‍ക്കാരിന്റെ പുതിയ പെന്‍ഷന്‍ പരിഷ്‌കാരം വന്നപ്പോള്‍ അര്‍ഹതയില്ലാത്ത നിരവധിയാളുകള്‍ ഇ-മണിയോര്‍ഡര്‍ ലിസ്റ്റില്‍ കയറിപ്പറ്റി. നിലവിലുള്ള ഗുണഭോക്താക്കളില്‍ അഞ്ച് ശതമാനം പേര്‍ക്ക് മാത്രം പോസ്റ്റ് ഓഫിസുകള്‍ വഴി പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, രോഗബാധമൂലം കിടപ്പിലായര്‍ ഇതിലേറെ വരും. ഇവര്‍ക്ക് ബാങ്കുകള്‍ മുഖേന പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. ഈ സാഹചര്യം മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ ശതമാനക്കണക്ക് പറഞ്ഞത്. എടക്കര ഗ്രാമപ്പഞ്ചായത്തില്‍ നിലവിലുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 18 ശതമാനം പേര്‍ പോസ്റ്റ് ഓഫിസ് മുഖേന പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 568 അപേക്ഷകളാണ് ബുധനാഴ്ചവരെ ഓഫിസിലെത്തിയിട്ടുള്ളത്.
ഇപ്പോഴും അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ചില പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ദേശ്രപകാരം അനര്‍ഹരായവര്‍ ലിസ്റ്റില്‍ കയറിപ്പറ്റുകയായിരുന്നു. കിടപ്പിലായ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അംഗങ്ങള്‍ കൃത്യമായി നല്‍കിയിട്ടുമില്ല. അഞ്ച് ശതമാനം പേര്‍ക്ക് മാത്രം പോസ്റ്റ് ഓഫിസ് മുഖേന പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദേശമുള്ളതിനാല്‍ അവസാനം അപേക്ഷ നല്‍കിയവര്‍ക്ക് സാധ്യതയില്ലാത്ത അവസ്ഥയാണ്.
Next Story

RELATED STORIES

Share it