Life Style

ഇസ്‌ലാമിക് യൂത്ത് സെന്റര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാനവിക വിഷയങ്ങള്‍ പഠിക്കുന്ന പ്ലസ്ടു മുതല്‍ പിജി വരെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക് യൂത്ത് സെന്റര്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് 2015-16 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും യോഗ്യതാ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കു നേടിയവരുമായിരിക്കണം. അപേക്ഷാഫോറത്തിന് സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ചു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15നു മുമ്പായി ഇസ്‌ലാമിക് യൂത്ത് സെന്റര്‍ 5/3274, ബാങ്ക് റോഡ്, കോഴിക്കോട്-1, ഫോണ്‍ 0495-4025531 എന്ന വിലാസത്തില്‍ അയക്കുക.
Next Story

RELATED STORIES

Share it