ഇസ്‌ലാം ഭീതി: വിമാനക്കമ്പനി മാപ്പു പറയണമെന്ന് മുസ്‌ലിം കുടുംബം

ഷിക്കാഗോ: ഇസ്‌ലാം ഭീതികാരണം വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനക്കമ്പനി ഔദ്യോഗികമായി മാപ്പു പറയണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കുടുംബം. യുഎസിലെ ഇല്ലിനോയ്ഡില്‍ നിന്നുള്ള ഈമാന്‍ ആമി സാദ് ഷെബ്‌ലേയാണ് തന്നെയും ഭര്‍ത്താവിനെയും മൂന്നു കുട്ടികളെയും വിമാനക്കമ്പനി അധികൃതര്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ ഇറക്കിവിട്ടതായി അറിയിച്ചത്.
തങ്ങളുടെ രൂപം ശ്രദ്ധിച്ച വിമാന ജീവനക്കാര്‍ സുരക്ഷാപ്രശ്‌നമാരോപിച്ച് ഇറക്കിവിടുകയായിരുന്നെന്ന് ഷെബ്‌ലേ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ് നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. മുസ്‌ലിം രൂപമുള്ള യാത്രക്കാരെ സുരക്ഷയുടെ പേര് പറഞ്ഞ് വിമാന ജീവനക്കാര്‍ ഇറക്കിവിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍- ഇസ്‌ലാമിക് റിലേഷന്‍സ് അംഗം അഹ്മദ് രിഹാബ് പറഞ്ഞു.
Next Story

RELATED STORIES

Share it