ഇസ്‌ലാംഭീതി ചികില്‍സിക്കാന്‍ ഇസ്‌ലാമോഫോബിന്‍

വാഷിങ്ടണ്‍: ഇസ്‌ലാംഭീതിക്കെതിരേ വ്യത്യസ്തമായ പ്രചാരണവുമായി യുഎസിലെ മുസ്‌ലിം പൗരാവകാശ സംഘടന കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (സിഎഐആര്‍). ഇസ്‌ലാമോഫോബിന്‍ എന്ന പേരില്‍ ഇസ്‌ലാമോഫോബിയ ചികില്‍സിച്ചുമാറ്റുന്ന ച്യൂയിംഗത്തിന്റെ പരസ്യം നല്‍കിയാണ് സിഎഐആറിന്റെ ബോധവല്‍കരണം. ഡൊണാള്‍ഡ് ട്രംപിനെയും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റു സ്ഥാനാര്‍ഥികളെയും പോലെയുള്ളവരുടെ മുസ്‌ലിം വിരുദ്ധ വാചകമടികള്‍ കേട്ടാണു ഞങ്ങള്‍ ഇസ്‌ലാമോഫോബിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്ന് സിഎഐആര്‍ വെബ്‌സൈറ്റില്‍ പറയുന്നു.
വിട്ടുമാറാത്ത ഇസ്‌ലാമോഫോബിയയില്‍ നിന്നു മോചനം നേടാം. വിവേകരാഹിത്യത്തിനും അസഹിഷ്ണുതയ്ക്കും യുക്തിരഹിതമായ ചിന്താഗതികള്‍ക്കും ഫലപ്രദമായ മരുന്ന്. യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകാലത്ത് അപരസമുദായക്കാര്‍ക്കെതിരേ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ ചികില്‍സിച്ചു മാറ്റാമെന്നുമൊക്കെയാണ് ഇസ്‌ലാമോഫോബിനിന്റെ പരസ്യവാചകങ്ങള്‍. www.isl-amophobin.org എന്ന വെബ്‌സൈറ്റും പ്രചാരണത്തിന്റെ ഭാഗമായി സിഎഐആര്‍ പുറത്തിറക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it