ഇസ്‌ലാംഭീതിക്കെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കണം: ഒഐസി

ഇസ്താംബൂള്‍: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്‌ലാംഭീതിയും വിദേശി ഭീതിയും കുറച്ചുകൊണ്ടുവരുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍(ഒഐസി).
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വ്യാഴാഴ്ചയാരംഭിച്ച ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്നലെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്. പാശ്ചാത്യ രാജ്യങ്ങളില്‍ വംശീയതയും മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചുവരുന്നതില്‍ 57 അംഗരാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ഇസ്താംബൂളില്‍ ചേര്‍ന്ന 13ാമത് ഒഐസി ഉച്ചകോടിയില്‍ ആഗോളതലത്തില്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു.
തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ മുസ്‌ലിം രാജ്യങ്ങള്‍ക്കിടയിലെ ഐക്യം വര്‍ധിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസം നീണ്ട സമ്മേളനം. തീവ്രവാദത്തെ ദേശീയത, സംസ്‌കാരം, മതങ്ങള്‍, വംശങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. അഭയാര്‍ഥി വിഷയവും ചര്‍ച്ചയായി.
Next Story

RELATED STORIES

Share it