Flash News

ഇസ്രായേല്‍ ജയിലില്‍ നിരാഹരമനുഷ്ഠിക്കുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്റെ നില ഗുരുതരം

ഇസ്രായേല്‍ ജയിലില്‍ നിരാഹരമനുഷ്ഠിക്കുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്റെ നില ഗുരുതരം
X
mohammed-al-qeq_

[related]

രാമള്ള:മൂന്ന് മാസമായി ഇസ്രായേല്‍ ജയില്‍ നിരാഹാരമനുഷ്ഠിക്കുന്ന ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്റെ നില ഗുരുതരം. അല്‍ ഖ്വെഖ് എന്ന 33 കാരനായ മാധ്യമപ്രവര്‍ത്തകനാണ് മൂന്നുമാസമായി ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്നത്. അദ്ദേഹം മരണത്തോട് മല്ലിടുകയാണെന്ന് ഭാര്യ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാമള്ളയിലെ വീട്ടില്‍ വച്ച് നവംബറിലാണ് സൗദി ടിവിയിലെ മാധ്യമപ്രവര്‍ത്തകനായ തന്റെ ഭര്‍ത്താവിനെ അവര്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇവര്‍ പറയുന്നു.
യാതൊരു കുറ്റവും ചുമത്താതെ ഇസ്രായേല്‍ ഖ്വെഖിനെ ഭരണകൂട തടങ്കല്‍ ആക്കുകയായിരുന്നു. യാതൊരു കുറ്റവും ചുമത്താതെ തന്നെ തടങ്കലില്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് ഖ്വെഖിന്റെ നിരാഹരം. അദ്ദേഹത്തിന്റെ ആരോഗ്യനില  വഷളായതിനെ തുടര്‍ന്ന് ഖ്വെഖിനെ ഇന്ന് ഇസ്രായേല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഖ്വെഖ് ഹമാസ് പ്രവര്‍ത്തകനാണെന്ന് നിരവധി കുറ്റങ്ങള്‍ ഇയാളുടെ പേരിലുണ്ടെന്നുമാണ് ഇസ്രായേലിന്റെ ആരോപണം. എന്നാല്‍ ഇയാളുടെ കുടുംബം ഇത് നിഷേധിച്ചിട്ടുണ്ട്. ഖ്വെഖ് കഴിഞ്ഞ ആറുവര്‍ഷമായി സൗദി ചാനലിന് വേണ്ടി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.  ഇസ്രായേലിന്റെ  ഭരണകൂട തടങ്കലില്‍ 660 ഓളം ഫലസ്തീനികളുണ്ട്. ഇവര്‍ക്കെതിരേ യാതൊരു കുറ്റവും ചുമത്തിയിട്ടില്ല.
Next Story

RELATED STORIES

Share it