ഇസ്രായേല്‍ കൊലപ്പെടുത്തിയ യുവാക്കള്‍; സംസ്‌കാരച്ചടങ്ങില്‍ നൂറുകണക്കിനു ഫലസ്തീന്‍കാര്‍ പങ്കെടുത്തു

ജെറുസലേം: ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയ അബ്ദുല്‍ ഫത്താഹ്്് ഷരിഫ് (21), റാംസി ഖര്‍വാസി(21) എന്നീ യുവാക്കളുടെ മരണാനന്തരചടങ്ങുകളില്‍ നൂറുകണക്കിനു ഫലസ്തീന്‍കാര്‍ പങ്കെടുത്തു. ആക്രമണശ്രമമാരോപിച്ച് രണ്ടുമാസം മുമ്പായിരുന്നു യുവാക്കളെ വെസ്റ്റ്‌ബേങ്കിലെ ഹെബ്‌റോണിനു സമീപം ഇസ്രായേലിസൈന്യം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകിട്ടിയത്. യുവാക്കളുടെ ഭൗതികശരീരങ്ങളുമായി ഹെബ്രോണിലെ പള്ളിയില്‍നിന്നു ഖബര്‍സ്ഥാനിലേക്കുള്ള യാത്രയെ ഫലസ്തീന്‍ പതാകയേന്തി മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിനാളുകള്‍ അനുഗമിച്ചു. ഇസ്രായേലി സൈനികനായ എലോര്‍ അസാറിയ യുവാക്കളുടെ തലയിലേക്ക് വെടിവയ്ക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ മനുഷ്യാവകാശ സംഘടന ബെത്‌സലേം പുറത്തുവിട്ടിരുന്നു. ഇയാളെ സൈനിക കോടതി നരഹത്യ കുറ്റത്തിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, ഇസ്രായേലിലെ വലതുപക്ഷ കക്ഷികള്‍ അസാറിയയെ വിചാരണചെയ്യുന്നതിലും ശിക്ഷാവിധിയിലും എതിര്‍പ്പു പ്രകടിപ്പിച്ചു. ഇസ്രായേല്‍ മന്ത്രിസഭയിലെ പുതിയ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബെര്‍മാനും സൈനികന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it