ഇസ്രായേല്‍ ആക്രമണങ്ങള്‍: സാമൂഹിക മാധ്യമങ്ങളില്‍ മുന്നറിയിപ്പുമായി യുവാക്കള്‍

ബത്‌ലഹേം: ഇസ്രായേലിന്റെ ആക്രമണങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനായി സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് വെസ്റ്റ്ബാങ്കിലെ ഫലസ്തീനി യുവാക്കള്‍. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബെയ്ത്ത് ജിബ്രിന്‍ ക്യാംപിലെ ഒരുകൂട്ടം യുവാക്കളാണ് ക്യാംപിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി കാവല്‍ നിന്ന് ഇസ്രായേലിന്റെ ആക്രമണ സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും മുന്നറിയിപ്പു നല്‍കുന്നത്.

കഴിഞ്ഞ ആറുമാസങ്ങള്‍ക്കിടെ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ ആക്രമണങ്ങളും കടന്നുകയറ്റങ്ങളും വര്‍ധിച്ചു. ഇതിനെതിരായ പ്രതിരോധത്തിനായി തങ്ങള്‍ സാമൂഹിക മാധ്യമങ്ങളെയും ഉപയോഗിക്കുകയാണെന്ന് യുവാക്കളിലൊരാളായ എം അറിയിച്ചു. 24 ഹവര്‍ അസ്സ ക്യാംപ് ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലൂടെ ക്യാംപിലെ വാര്‍ത്തകള്‍ ഇവര്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. അസ്സ ക്യാംപില്‍ നിന്ന് നിരവധി പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ തനിക്കൊപ്പമുണ്ടായിരുന്ന സാമൂഹിക മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് എം പറഞ്ഞു. പ്രധാനമായും രാത്രിയിലാണ് ഇസ്രായേലി സൈന്യം ക്യാംപില്‍ അതിക്രമിച്ചു കയറി യുവാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാവല്‍ക്കാരായ തങ്ങള്‍ മുന്നറിയിപ്പു സന്ദേശങ്ങള്‍ ക്യാംപ് നിവാസികള്‍ക്കു കൈമാറുകയാണു ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it