Flash News

ഇസ്രത് ജഹാന്‍ കേസില്‍ പുതിയ ആരോപണവുമായി മുന്‍ അണ്ടര്‍ സെക്രട്ടറി

ഇസ്രത് ജഹാന്‍ കേസില്‍ പുതിയ ആരോപണവുമായി മുന്‍ അണ്ടര്‍ സെക്രട്ടറി
X
RVS-ISRAT-NEW

ന്യൂഡല്‍ഹി : ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐ ഐജി സതീഷ് വര്‍മ തന്നെ ശാരീരികമായി പീഡിപ്പിച്ചതായി ആഭ്യന്തരവകുപ്പ് മുന്‍ അണ്ടര്‍സെക്രട്ടറി ആര്‍ വി എസ് മണി. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തനിക്ക് പീഡനമേല്‍ക്കേണ്ടിവന്നുവെന്നാണ് മണിയുടെ ആരോപണം. കേസിലെ തെളിവുകള്‍ സതീഷ് വര്‍മ വളച്ചൊടിച്ചുവെന്നും ഇസ്രത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഭാഗങ്ങള്‍ സത്യവാങ്മൂലത്തില്‍ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നും മണി ആരോപിച്ചു. അര്‍ണാബ് ഗോസ്വാമി എഡിറ്റര്‍ ഇന്‍ ചീഫായ ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇസ്രത്തും ഒപ്പം കൊല്ലപ്പെട്ടവരും ലശ്്കര്‍ പ്രവര്‍ത്തകരാണെന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് ഒരു മാസത്തിനകം മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം പിന്‍വലിച്ചെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മണിയുടെ ആരോപണം.

ആദ്യ സത്യവാങ് മൂലം വ്യക്തവും കൃത്യവുമായിരുന്നെന്നും ആഭ്യന്ത്ര വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെന്ന നിലയില്‍ സത്യവാങ് മൂലം ഒപ്പു വച്ച് കോടതിയില്‍ സമര്‍പ്പിച്ച മണി പറഞ്ഞു.
[related]സത്യവാങ്മൂലം തയ്യാറാക്കിയത് താന്‍തന്നെയാണെന്നു പറഞ്ഞ മണി, രണ്ടാമത് സത്യവാങ്മൂലം ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരുദ്യോഗസ്ഥനാണ് തയ്യാറാക്കിയതെന്നും പറഞ്ഞു.  ഈ സത്യവാങ്മൂലത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ അറിവോടെയല്ല അത് തയ്യാാറാക്കിയതെന്നും മണി പറഞ്ഞു. ജി കെ പിള്ള സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ അവിശ്വസിക്കേണ്ടതില്ലെന്നും മണി പറഞ്ഞു.
Next Story

RELATED STORIES

Share it