ഇസ്മായില്‍ റാവൂത്തറെ സംസ്ഥാന പൈനാപ്പിള്‍ മിഷന് ഡയറക്ടറായി നിയമിച്ചു
BY ajay G.A.G12 Oct 2015 5:38 AM GMT
X
ajay G.A.G12 Oct 2015 5:38 AM GMT
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ രൂപീകരിച്ച കേരള പൈനാപ്പിള്‍ മിഷന്റെ ഡയറക്ടറായി പ്രമുഖ വ്യവസായി ഇസ്മായില്‍ റാവൂത്തറിനെ നിയമിച്ചു. 2013 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പൈനാപ്പിള്‍ കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇസ്മായില്‍ റാവൂത്തറിനെ അന്താരാഷ്ട്ര വാണിജ്യ മേഖലയില്‍ നിന്നുള്ള പ്രതിനിധിയായാണ് പൈനാപ്പിള്‍ മിഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
സംസ്ഥാനത്തെ പൈനാപ്പിള്‍ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം മുന്‍നിര്‍ത്തിയാണ് ഈയിടെ പൈനാപ്പിള്‍ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഭൂ സൂചിക പദവി ലഭ്യമായ വാഴക്കുളം പൈനാപ്പിളിന്റെ പ്രധാന കേന്ദ്രമായ വാഴക്കുളത്തിനു സമീപത്തുള്ള മുവാറ്റുപുഴ ആയവന സ്വദേശിയാണ് ഇസ്മായില്‍ റാവൂത്തര്‍. നിരവധി വിദേശ രാജ്യങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളുള്ള, ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ മേധാവി കൂടിയാണ് ഇസ്മായില്‍ റാവൂത്തര്‍.
വാണിജ്യാടിസ്ഥാനത്തിലുള്ള ശാസ്ത്രീയമായ പൈനാപ്പിള്‍ കൃഷി വിപൂലികരിക്കുക, ആഭ്യന്തര വിപണിയിലെ പൈനാപ്പിളിന്റെ വില അസ്ഥിരത തടയുക, ജൈവ സാങ്കേതിക കൃഷി രീതികള്‍ കര്‍ഷകരില്‍ എത്തിക്കുക, പൈനാപ്പിള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, പൈനാപ്പിളിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആഗോള വിപണി കൂടുതല്‍ കണ്ടെത്തുകയും കയറ്റുമതി ശക്തമാക്കുകയും ചെയ്യുക, പൈനാപ്പിള്‍ കാര്‍ഷിക മേഖലക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മിഷന് പ്രവര്‍ത്തിക്കുക.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT