ഇശ്‌റത് ജഹാന്‍: അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു; കാണാതായ ഫയലുകളില്‍ ഒന്ന് കണ്ടെത്തി

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതു സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷനും ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയുമായ ബി കെ പ്രസാദാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്. കാണാതായ ഫയലുകള്‍ അറിഞ്ഞോ അറിയാതെയോ എടുത്തുമാറ്റിയതോ സ്ഥാനം മാറ്റിവച്ചതോ ആയിരിക്കണമെന്നാണ് കമ്മീഷന്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയത്.
കാണാതായ അഞ്ച് ഫയലുകളില്‍ ഒരെണ്ണം കണ്ടെത്തിയതായും കമ്മീഷന്‍ പറഞ്ഞു. 2009 സപ്തംബര്‍ 18ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിനയച്ച കത്താണു കണ്ടെത്തിയത്. കോണ്‍ഗ്രസ്സിലെ പി ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഫയല്‍ കാണാതായതെങ്കിലും അദ്ദേഹത്തെയോ അന്നത്തെ സര്‍ക്കാരിനെയോ റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ 11 ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. 2009 സപ്തംബര്‍ 81നും 28നുമിടയിലാണ് ഫയലുകള്‍ കാണാതായത്. 2004 ജൂണ്‍ 15നാണ് ഗുജറാത്ത് പോലിസുമായുള്ള വ്യാജ ഏറ്റുമുട്ടലില്‍ ഇശ്‌റത് ജഹാനടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്നായിരുന്നു ആരോപണം.
Next Story

RELATED STORIES

Share it