Flash News

ഇശ്‌റത് ജഹാനുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2004ല്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ മുംബൈയിലെ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത് ജഹാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.
2009ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് അയച്ച രണ്ടു കത്തുകളാണ് നഷ്ടപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് സത്യവാങ്മൂലങ്ങളും സൂക്ഷ്മപരിശോധന നടത്തിയ രേഖകളും കാണാനില്ല. ഇശ്‌റത് കേസില്‍ നരേന്ദ്രമോദിയെ കുടുക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നതായി രാജ്‌നാഥ്‌സിങ് ആരോപിച്ചു.
ഡേവിഡ് ഹെഡ്‌ലി നടത്തിയ വെളിപ്പെടുത്തലുകള്‍, ഇശ്‌റത് ജഹാന് ലശ്കറുമായി ബന്ധമുണ്ടെന്ന തരത്തില്‍ 2009 ആഗസ്ത് ആറിന് യുപിഎ സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ സാധൂകരിക്കുന്നതാണ്. എന്നാല്‍, അതേവര്‍ഷം സപ്തംബര്‍ 29നു സമര്‍പ്പിച്ച സത്യവാങ്മൂലം ഇതു ദുര്‍ബലമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രഥമ സത്യവാങ്മൂലം തയ്യാറാക്കിയത് ഇന്റലിജന്‍സ് ബ്യൂറോ ആയിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ അന്നത്തെ അണ്ടര്‍ സെക്രട്ടറി പറഞ്ഞതായി ഗുജറാത്ത് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it