ഇശ്‌റത് കേസ്: അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നേക്കും

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായത് അന്വേഷിച്ച ഏകാംഗ കമ്മീഷന്റെ റിപോര്‍ട്ട് പരസ്യപ്പെടുത്തിയേക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റിപോര്‍ട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന കാര്യം ഗൗരവത്തില്‍ ആലോചിച്ചുവരുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖ്യസാക്ഷിയെ സ്വാധീനിച്ചെന്ന ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് റിപോര്‍ട്ട് പുറത്തുവിടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സുപ്രിംകോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മോദി സര്‍ക്കാര്‍ വ്യാജവിവാദം സൃഷ്ടിക്കുകയാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. കാണാതായ അഞ്ച് രേഖകളില്‍ ഒന്നു മാത്രമാണു കണ്ടെത്തിയത്.
Next Story

RELATED STORIES

Share it