Most popular

ഇശ്‌റത് കേസിലെ പ്രതി ഗുജറാത്ത് ഡിജിപി

ഇശ്‌റത് കേസിലെ  പ്രതി ഗുജറാത്ത്  ഡിജിപി
X
pp_pandey_

[related]

അഹ്മദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പി പി പാണ്ഡെയെ ഗുജറാത്ത് ഡിജിപിയായി നിയമിച്ചു. ഡിജിപി പി സി ഠാക്കൂറിനെ അപ്രതീക്ഷിതമായി ഡല്‍ഹിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രിയാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡിജിപിയായി പാണ്ഡെ ഇന്നലെ ചുമതലയേറ്റു. എല്ലാ ശേഷികളോടും കൂടി ഗുജറാത്തിലെ ജനങ്ങളെ സേവിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. ഇശ്‌റത്തിനെയും മറ്റു മൂന്നുപേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പാണ്ഡെ 18 മാസത്തോളം ജയിലിലായിരുന്നു.

Ishrat-Jahan-
Next Story

RELATED STORIES

Share it