Idukki local

ഇലപ്പള്ളിയില്‍ നാലേക്കറിലെ കൃഷി നശിച്ചു

തൊടുപുഴ: മൂലമറ്റത്തിനു സമീപം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി നാല് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭീഷണി, വീട്ടുകാരെ മാറ്റി പാര്‍പ്പിക്കണം.
ബുധനാഴ്ച വൈകീട്ട് നടന്ന കനത്ത മഴയില്‍ ഇലപ്പള്ളി ചില്ലിക്കുളം ജോസഫ്, മാടത്താനിയ്ക്കല്‍ ലാലി എന്നിവരുടെ പുരയിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. ഇരുവരുടെയും നാലേക്കറോളം സ്ഥലത്തെ റബര്‍, കൊടി, കൊക്കോ, വാഴ, കപ്പ, തെങ്ങ്, കമുക് തുടങ്ങിയ കൃഷി ദേഹണ്ഡങള്‍ നശിച്ചു. ജോസഫിന്റെ പുരയിടത്തിലൂടെ 15 വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി വലിയ നാശ നഷ്ടം ഉണ്ടായതാണ്. ഇതിന് സമീപത്തൂ കൂടിയാണ് ഇപ്പോഴത്തെ ഉരുള്‍പൊട്ടിയത്.
ബുധനാഴ്ച രാത്രി ഏഴോടെ അയല്‍വക്കത്തു താമസിക്കുന്ന അനുജന്റെ വീട്ടില്‍ പോയ ജോസഫ് 7.30ഓടെ വലിയ ഒച്ച കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഉര്‍ള്‍പൊട്ടിയ വിവരം അറിയുന്നത്. ജോസഫും, അനുജനും കൂടി നിലവിളിച്ച് ഓടി വീടിനടുത്ത് ചെന്നു. ഈ സമയം വീട്ടില്‍ ജോസഫിന്റെ ഭാര്യ മേരി മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് വീടിനു പിന്നില്‍ മണ്ണിടിഞ്ഞ് കിടക്കുന്ന കാര്യം ജോസഫ് അറിയുന്നത്. ഉടന്‍ തന്നെ ഭാര്യയെയും കൂട്ടി ജോസഫ് അനുജന്റെ വീട്ടിലേയ്ക്കു പോയി.
ജോസഫിന്റെ വീടിന് നൂറ് മീറ്റര്‍ മുകളില്‍ നിന്നാണ് ഉരുള്‍പൊട്ടിയത്. നാലേക്കറിലെ കൃഷി പൂര്‍ണമായും നശിച്ചു. മഴ കനത്താല്‍ ഇനിയും ഇവിടെ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്. ഇലപ്പളളി വില്ലേജ് ഓഫിസറും സംഘവും സ്ഥലത്ത് വന്ന് അന്വേഷണം നടത്തി. മഴവെളളം ഒഴുകി ഇലപ്പള്ളി അനൂര്‍ റോഡും തകര്‍ന്നു. കൂടാതെ കണ്ണംകുളം അപ്പച്ചന്റെ വീടിനു പുറകില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണും, കല്ലും വീടിനു ഭീഷണിയായിരിക്കുകയാണ്.
മഴ കനത്താല്‍ ചില്ലി കുളം ജോസഫിനെയും, കണ്ണംകുളം അപ്പച്ചനെയും മാറ്റി പാര്‍പ്പിക്കേണ്ടി വരും.
കൂടാതെ ഇവിടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ചില്ലികുളം ജോസഫിനോടും, കണ്ണകുളം അപ്പച്ചനോടും, മാറി താമസിക്കാന്‍ വില്ലേജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌
Next Story

RELATED STORIES

Share it