Idukki local

ഇലപ്പള്ളിയിലെ മോഷണവും വീട്ടമ്മയുടെ ആത്മഹത്യാശ്രമവും; ദൂരുഹതകളേറെ

മൂലമറ്റം: മൂലമറ്റത്തിന് സമീപം ഇലപ്പള്ളിയില്‍ പോലിസ് ചോദ്യം ചെയ്യാനിരുന്ന യുവതി ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ദുരുഹതകളും സംശയങ്ങളുമേറെ.
മൂലമറ്റം ഇലപ്പള്ളി പാത്തിക്കപ്പാറ ജങ്ഷനില്‍ പാത്തിക്കപ്പാറ വീട്ടില്‍ സെയില്‍ ടാക്‌സ് ജീവനക്കാരനായ വിന്‍സെന്റിന്റെ ഭാര്യ ജയ്‌സമ്മ (സുനിത-28) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നര വയസ്സുള്ള മകന്‍ ആഷിനെ കൊന്ന ശേഷം സുനിത കൈ ഞരമ്പ് മുറിക്കുകയായിരുന്നു.മരുമകളാണ് വൃദ്ധയുടെ മാല മോഷ്ടിച്ചതെന്ന വ്യക്തമായ സൂചന നല്‍കിയത് വിന്‍സന്റിന്റെ പിതാവ് ജോസ് ആണെന്നു പോലിസ് പറഞ്ഞു. വൃദ്ധ അക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈ വിവരം കാഞ്ഞാര്‍ അറിയിച്ചെങ്കിലും പോലിസ് നടപടി സ്വീകരിച്ചില്ലെന്നും ജോസ് പറയുന്നു. യുവതിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കെയാണ് യുവതി കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കത്തിയെടുത്ത് ആക്രമിക്കാന്‍ സുനിത ശ്രമിച്ചതായും ജോസ് പറയുന്നു. അയല്‍വാസിയായ വൃദ്ധ തലയ്ക്കടിയേറ്റു വീണു എന്നു അറിഞ്ഞിട്ടും സുനിത കാണാന്‍ ചെല്ലാത്തതും ഈ സംഭവത്തിനുശേഷം യുവതിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളുമാണ് സംശയത്തിനടയാക്കിയതെന്നും ജോസ് പറയുന്നു.എന്നാല്‍ അയല്‍വാസികള്‍ക്ക് ജയ്‌സമ്മയെക്കുറിച്ചു പ്രത്യേക പരാതികളൊന്നുമില്ല.സംഭവവുമായി ബന്ധപ്പെട്ട് ദുരുഹതകള്‍ ഉള്ളതിനാല്‍ സ്‌പെ,്‌യല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. എന്നാല്‍ ജയ്‌സമ്മയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവും, ഭര്‍തൃപിതാവും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ കുടുംബ കലഹമാണ് ആത്മത്യാ ശ്രമത്തിനും കുഞ്ഞിന്റെ കൊലപാതകത്തിനും കാരണമെന്നാണ് കാഞ്ഞാര്‍ പോലിസ് പറയുന്നത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ജയ്‌സമ്മയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ കുടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു.ജയ്‌സമ്മയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് വീണ്ടും ചോദ്യം ചെയ്തതിനു കാരണമായതെന്നു പോലിസ് പറയുന്നു.ആദ്യം നല്‍കിയ മൊഴിയില്‍ സംഭവം നടന്ന സമയത്ത് വൃദ്ധയുടെ വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങിപോവുന്നതു കണ്ടുവെന്നു പറഞ്ഞിരുന്നു.
പിന്നീട് കോഴി പറന്നോടുന്ന ശബ്ദം കേട്ടാണ് അന്നമ്മയുടെ വീട്ടിലെത്തിയതെന്നാണ് പറഞ്ഞത്.സംഭവ സമയം വൃദ്ധയുടെ വീടിനു സമീപം ജയ്‌സമ്മയെ കണ്ടതായും അയല്‍വാസി മൊഴി നല്‍കിയിട്ടുണ്ട്.ഈ മൊഴികള്‍ പരിശോധിച്ച് വ്യക്തത വരുത്താനാണ് പോലിസ് ശ്രമിക്കുന്നത്.ജയ്‌സമ്മയുടെ ഭര്‍ത്തൃപിതാവിന്റെ അമിതാവേശവും പോലിസ് അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it