ഇലക്ട്രോണിക് സംവിധാനം; ശമ്പളവിതരണം തടസ്സപ്പെട്ടിട്ടില്ല: ധനവകുപ്പ്

തിരുവനന്തപുരം: ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തിയതുമൂലം ശമ്പളവിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് ധനകാര്യവകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സാധാരണയായി എല്ലാ മാസവും ഒന്നുമുതല്‍ 10 വരെയുള്ള തിയ്യതികളിലാണ് വിതരണം ചെയ്യുന്നത്. ഈമാസം ഇതുവരെ 4.72 ലക്ഷം ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തുകഴിഞ്ഞു.
ട്രാന്‍സ്ഫര്‍, അവധി തുടങ്ങിയ പലവിധ കാരണങ്ങളാല്‍ 5 ശതമാനം ജീവനക്കാര്‍ കൃത്യമായി 10ന് മുമ്പ് ശമ്പളം വാങ്ങാറില്ല എന്നത് പരിഗണിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതില്‍ തടസ്സമുണ്ടായിട്ടില്ല. ആകെയുള്ള അഞ്ചുലക്ഷത്തോളം പെന്‍ഷന്‍കാരില്‍ നാലുലക്ഷത്തിലധികം പേരും ട്രഷറി സേവിങ് ബാങ്ക് വഴിയാണ് പെന്‍ഷന്‍ വാങ്ങുന്നത്. ഇവരുടെ പെന്‍ഷന്‍ മുഴുവനായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ ബാങ്കുവഴി പെന്‍ഷന്‍ സ്വീകരിക്കുന്ന പെന്‍ഷന്‍കാരില്‍ 95,247 പേര്‍ക്ക് ഇതുവരെ പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍നിന്നു പെന്‍ഷന്‍ ബുക്ക് ഇനിയും ലഭിക്കാത്ത ഏതാനും പെന്‍ഷന്‍കാര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ വിതരണം ചെയ്യാനുള്ളത്. ഇവരുടെ പെന്‍ഷന്‍ വിതരണത്തിന് സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ധനകാര്യവകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it