ernakulam local

ഇലക്ട്രിക്, ഹാര്‍ഡ്‌വെയര്‍ കട കത്തിനശിച്ചു

ഏലൂര്‍: ഇലക്ട്രിക്, ഹാര്‍ഡ്‌വെയര്‍ കട കത്തിനശിച്ചു. കണവറപ്പറമ്പ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിനശിച്ചത്. ഏലൂര്‍ യുവജന വായനശാലയ്ക്കു സമീപം ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഏലൂര്‍ ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സിന്റെ നിഗമനം.
ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്നവര്‍ നോക്കിയപ്പോള്‍ കടയ്ക്ക് തീ പടരുന്നതാണ് കണ്ടത്.
കടക്കകത്ത് പ്ലാസ്റ്റിക് സാമഗ്രികള്‍ക്കും പെയിന്റുകള്‍ക്കും തീ പടര്‍ന്നതോടെ കടയോടു ചേര്‍ന്ന് താമസിച്ചിരുന്ന ഇബ്രാഹിമിനേയും കുടുംബത്തേയും പുറത്തിറക്കുകയായിരുന്നു. വിവരമറിഞ്ഞ് ഏലൂര്‍, ആലുവ, ഫാക്ട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടേയും ശ്രമഫലമായി ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്.
തീപ്പിടിത്തത്തില്‍ വീടിന്റെ ചില്ലുകളും ഭിത്തികളും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കട പൂര്‍ണമായും കത്തിനശിച്ചു.
Next Story

RELATED STORIES

Share it