ഇറ്റാലിയന്‍ ലീഗ്: നാപ്പോളി മുന്നോട്ട്

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ശക്തരായ നാപ്പോളിക്ക് ജയം. കഴിഞ്ഞ ദിവസം നടന്ന 32ാം റൗണ്ട് പോരാട്ടത്തില്‍ വെറോണയെയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നാപ്പോളി പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസുമായുള്ള പോയിന്റ് അകലം ആറാക്കി കുറയ്ക്കാന്‍ നാപ്പോളിക്ക് സാധിച്ചു. 32 മല്‍സരങ്ങളില്‍ നിന്ന് യുവന്റസിന് 76ഉം നാപ്പോളിക്ക് 70ഉം പോയിന്റാണുള്ളത്.
അതേസമയം, സ്പാനിഷ് ലീഗില്‍ വലന്‍സിയ 2-1ന് സെവിയ്യയെയും വിയ്യാറയല്‍ 2-0ന് ഗെറ്റാഫെയെയും അത്‌ലറ്റിക് ബില്‍ബാവോ 1-0ന് റയോ വല്ലെക്കാനോയെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it