ഇറ്റാലിയന്‍ ലീഗ്: ഇന്റര്‍മിലാനെ യുവന്റസ് വീഴ്ത്തി

മിലാന്‍: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്‌ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഇന്റര്‍മിലാനെതിരേ യുവന്റസിനു ജയം. ഇന്ററിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുവന്റസ് തകര്‍ത്തത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ലിയൊനാര്‍ഡോ ബൊനൂച്ചി (47ാം മിനിറ്റ്), അല്‍വാറോ മൊറാറ്റ (84) എന്നിവരുടെ ഗോളുകള്‍ യുവന്റസിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു. ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന യുവന്റസ് സ്ഥാനം ഒന്നുകൂടി ഭദ്രമാക്കി. രണ്ടാമതുള്ള നാപ്പോളിക്കുമേല്‍ യുവന്റസിന് ഇപ്പോള്‍ നാലു പോയിന്റ് ലീഡുണ്ട്.
2015ല്‍ ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ററിന് 2016ല്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണ്. ഈ വര്‍ഷം കളിച്ച ഒമ്പത് ലീഗ് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ററിനു ജയിക്കാനായിട്ടുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന മറ്റു മല്‍സരങ്ങളില്‍ ഉഡിനെസ് 2-0ന് വെറോണയെയും ചീവോ 1-0ന് ജെനോയെയും സംഡോറിയ 2-0 ന് ഫ്രോസിനോണിനെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it