Sports

ഇറ്റാലിയന്‍ ഓപണ്‍: ജോകോവിച്ചിനെ വീഴ്ത്തി മുറേയ്ക്ക് കിരീടം

റോം: ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിനെ വീഴ്ത്തി ഇറ്റാലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ കിരീടം ചൂടി.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറേയുടെ ജയം. സ്‌കോര്‍: 6-3, 6-3. ഒരു മണിക്കൂറും 35 മിനിറ്റും കൊണ്ടാണ് മല്‍സരം മുറേ കൈക്കലാക്കിയത്.
ഇറ്റാലിയന്‍ ഓപണില്‍ മുറേയുടെ കന്നി കിരീട നേട്ടം കൂടിയാണിത്. ഈ വിജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ പിന്തള്ളി മുറേ ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്ത് വീണ്ടും തിരിച്ചെത്തി. ജോകോവിച്ചിനെതിരേ 14 മല്‍സരങ്ങളില്‍ നിന്ന് മുറേയുടെ രണ്ടാം ജയം കൂടിയാണിത്.
Next Story

RELATED STORIES

Share it