ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉമ്പര്‍ട്ടോ ഇക്കോ അന്തരിച്ചു

റോം: പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരനും തത്ത്വചിന്തകനുമായ ഉമ്പര്‍ട്ടോ ഇക്കോ (84) അന്തരിച്ചു. ഇറ്റലിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ദ നെയിം ഓഫ് ദ റോസ് എന്ന നോവലിലൂടെയാണ് ഇദ്ദേഹം വിശ്വപ്രശസ്തിയിലേക്കുയര്‍ന്നത്. ന്യൂമറോ സീറോ, ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോര്‍ എന്നിവ പ്രശസ്ത കൃതികളാണ്.
വൈജ്ഞാനിക സാഹിത്യത്തിലും സാഹിത്യ വിമര്‍ശനത്തിലും സാമൂഹിക ശാസ്ത്രത്തിലും ചിഹ്നശാസ്ത്രത്തിലും ഇദ്ദേഹം കനപ്പെട്ട സംഭാവനകള്‍ നല്‍കി. ദ നെയിം ഓഫ് ദ റോസ് 1986ല്‍ സിനിമയായതോടെ ഇക്കോയുടെ പ്രശസ്തി കുതിച്ചുയര്‍ന്നു. സ്‌കോട്ടിഷ് നടന്‍ സീന്‍ കോണറിയുടെ ഇതിഹാസ കഥാപാത്രമായി മാറി നോവലിലെ നായകന്‍.
പിന്നാലെയെത്തിയ ഫുക്കോസ് പെന്‍ഡുലം ജനപ്രീതി പിടിച്ചുപറ്റി. യേശുവിന്റെ പിന്‍ഗാമികളുടെ രക്തരൂഷിത ചരിത്രമാണ് നോവലിലെ ഇതിവൃത്തം.
ഇതര പുസ്തകങ്ങളെക്കുറിച്ചാണ് പുസ്തകങ്ങള്‍ സംസാരിക്കുന്നതെന്നും എല്ലാ കഥകളും മറ്റൊരു കഥയാണ് പറയുന്നതെന്നുമുള്ള ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ പ്രശസ്തമാണ്. ചിഹ്നശാസ്ത്രത്തിന്റെ പിന്‍ബലമില്ലാതെ ഇക്കോ രചിച്ച ഫുക്കോസ് പെന്‍ഡുലം യൂറോപ്പിന്റെ ഇരുണ്ട ചരിത്രവും ആധുനികതയുടെ വി്രഭമങ്ങളും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it