ഇറ്റലി സന്ദര്‍ശിച്ചതിനു ശേഷം ഇറാന്‍ പ്രസിഡന്റ് ഫ്രാന്‍സിലെത്തി

റോം: യൂറോപ്യന്‍ പര്യടനം നടത്തുന്ന ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ദ്വിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തി. മൂന്നു ദിവസത്തെ ഇറ്റാലിയന്‍ സന്ദര്‍ശനത്തിനു ശേഷമാണ് റൂഹാനി ഫ്രാന്‍സിലെത്തിയത്. ആണവതര്‍ക്കത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതോടെ ഫ്രാന്‍സുമായി നിരവധി വ്യാപാരക്കരാറുകളില്‍ ഇറാന്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. 100ലധികം വിമാനങ്ങള്‍ക്കായി ഫ്രഞ്ച് എയര്‍ബസ്സുമായി കരാറുണ്ടാക്കുന്നതും അതില്‍ ഉള്‍പ്പെടും. ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഹൊളാന്‍ദുമായി റൂഹാനി കൂടിക്കാഴ്ച നടത്തും. ഉപരോധം മൂലം വിമാനയാത്രകള്‍ക്കുണ്ടായിരുന്ന വിലക്ക് നീങ്ങിയതോടെ വരും വര്‍ഷങ്ങളില്‍ നൂറുകണക്കിനു വിമാനങ്ങള്‍ ഇറാന് ആവശ്യമായി വരും. അതിനായി പ്യൂഷോ, റിനോ എന്നീ കമ്പനികളുമായി റൂഹാനി ധാരണയിലെത്തിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.
അതേസമയം, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ സന്ദര്‍ശനം പ്രമാണിച്ച് റോമിലെ കാപിത്തലീന്‍ മ്യൂസിയത്തിലെ സ്ത്രീകളുടെ പുരാതന നഗ്‌നപ്രതിമകള്‍ മൂടിവച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നടപടി വിവാദമായി. വെള്ള പലക ഉപയോഗിച്ചാണ് പ്രതിമകള്‍ മറച്ചത്.
Next Story

RELATED STORIES

Share it