ഇറ്റലിക്കും വെയ്ല്‍സിനും യൂറോകപ്പ് ടിക്കറ്റ്

ബാക്കു: 2016ല്‍ ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന യൂറോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് ഇറ്റലി, വെയ്ല്‍സ്, ബെല്‍ജിയം എന്നീ ടീമുകള്‍ യോഗ്യത കരസ്ഥമാക്കി. ഗ്രൂപ്പ് എച്ചില്‍ അസര്‍ബെയ്ജനെ 1-3ന് തോല്‍പ്പിച്ച ഇറ്റലി ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഫ്രാന്‍സിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍, ബോസ്‌നിയയോട് 2-0ന് തോറ്റിട്ടും വെയ്ല്‍സ് ഗ്രൂപ്പ് ബിയില്‍ നിന്ന് യൂറോ യോഗ്യത കരസ്ഥമാക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഇസ്രായേല്‍ 1-2ന് സൈപ്രസിനോട് തോറ്റത് വെയ്ല്‍സിന് നേട്ടമായി. 1958നു ശേഷം ആദ്യമായാണ് വെയ്ല്‍സ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കാന്‍ യോഗ്യത സ്വന്തമാക്കുന്നത്. ഗ്രൂപ്പില്‍ അന്‍ഡോറയെ 1-4ന് തോല്‍പ്പിച്ച് ബെല്‍ജിയം ഒന്നാംസ്ഥാനക്കാരായി യോഗ്യത നേടി.
Next Story

RELATED STORIES

Share it