ഇറാന്‍ തിരഞ്ഞെടുപ്പ്: റൂഹാനിയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം

തെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പിന്തുണയുള്ള സഖ്യത്തിന് ഭൂരിപക്ഷം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന 68 മണ്ഡലങ്ങളില്‍ 33 ഇടത്ത് റൂഹാനി അനുകൂലികളായ പരിഷ്‌കരണവാദി സഖ്യവും 21 ഇടത്ത് യാഥാസ്ഥിതിക സഖ്യവും വിജയിച്ചു.
പുതിയ ഫലം അനുസരിച്ച് 290 അംഗ പാര്‍ലമെന്റില്‍ റൂഹാനി അനുകൂലികള്‍ക്ക് 128 സീറ്റും പ്രധാന എതിരാളികളായ യാഥാസ്ഥിതിക പക്ഷത്തിന് 124 സീറ്റുകളും ലഭിക്കും. ഫലം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. 2004നുശേഷം ആദ്യമായിട്ടാവും യാഥാസ്ഥിതിക സഖ്യത്തേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ എതിരാളികള്‍ക്ക് സഭയിലുണ്ടാവുക.
Next Story

RELATED STORIES

Share it