ഇറാന്‍ തടവിലാക്കിയ 49 മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: മൂന്ന് മാസം മുമ്പ് ഇറാനില്‍ അറസ്റ്റിലായ 49 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. അവര്‍ ഇന്നലെ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
യുഎഇയിലെ അല്‍ഷംസിയാന്‍ അജ്മാന്‍ എന്ന കമ്പനിയിലെ മല്‍സ്യത്തൊഴിലാളികളെയായിരുന്നു സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ 44 തമിഴ്‌നാട്ടുകാരും ബാക്കിയുള്ളവര്‍ ഗുജറാത്തുകാരുമാണ്.
Next Story

RELATED STORIES

Share it