ഇറാന്‍-ചൈന സഹകരണം ശക്തമാക്കുന്നു; 17 കരാറുകളില്‍ ഒപ്പുവച്ചു

തെഹ്‌റാന്‍: ആണവതര്‍ക്കത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിനു പിന്നാലെ സഹകരണം ഊട്ടിയുറപ്പിച്ച് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഇറാന്‍ സന്ദര്‍ശിച്ചു. വ്യാപാര സഹകരണം മുതല്‍ ഊര്‍ജമേഖല വരെ ഉള്‍പ്പെടുന്ന 17 കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവച്ചു. അന്താരാഷ്ട്ര ഉപരോധം കഴിഞ്ഞയാഴ്ച പിന്‍വലിച്ചതിനു ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യവിദേശ നേതാവാണ് ജിന്‍പിങ്. 600 ശതലക്ഷം ഡോളറിന്റെ കരാറുകളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
തീവ്രവാദം, പശ്ചിമേഷ്യയിലെ അസ്ഥിരത, ശാസ്ത്രം, ആധുനിക സാങ്കേതികവിദ്യ, സംസ്‌കാരം, വിനോദസഞ്ചാരം, സുരക്ഷ, പ്രതിരോധം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുമായും ജിന്‍പിങ് ചര്‍ച്ച നടത്തി. ദശാബ്ദത്തിനിടെ ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യ ചൈനീസ് നേതാവാണ് സി ജിന്‍പിങ്. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാൡയാണ് ചൈന. ഉപരോധം എടുത്തുകളഞ്ഞ പശ്ചാത്തലത്തില്‍ ശക്തമായ ബന്ധം തുടരാമെന്നാണ് ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നതെന്നു ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it