ഇറാന്റെ മിസൈല്‍ പരീക്ഷണം; രക്ഷാസമിതിയില്‍ യുഎസ്- റഷ്യ വാക്‌പോര്

ജനീവ: ഇറാന്റെ മിസൈല്‍ പരീക്ഷണത്തെച്ചൊല്ലി യുഎസും റഷ്യയും തമ്മില്‍ യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അഭിപ്രായവ്യത്യാസം. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ വിക്ഷേപിക്കരുതെന്ന ആണവകരാറിന്റെ പശ്ചാത്തലത്തിലുള്ള രക്ഷാസമിതി പ്രമേയത്തെ ഇറാന്‍ ലംഘിച്ചില്ലെന്നു റഷ്യ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയത്തിന്റെ ലംഘനമാണെന്നും ഇറാനെതിരേ കൂടുതല്‍ ഉപരോധം കൊണ്ടുവരണമെന്നുമുള്ള നിലപാടാണ് യുഎസ് സ്വീകരിച്ചത്. മിസൈലുകള്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണെന്നും പരീക്ഷണ വിക്ഷേപണം അപകടകരവും പ്രകോപനപരവുമാണെന്നും യുഎന്നിലെ യുഎസ് അംബാസഡര്‍ സാമന്ത പവര്‍ വ്യക്തമാക്കി.
ഇറാന്‍ പുറത്തുവിട്ട വിവരങ്ങള്‍ മിസൈല്‍ ആണവശേഷിയുള്ളതാണെന്ന് വ്യക്തമാക്കുന്നു. യുഎന്നിന്റെ 2231ാം പ്രമേയം ഇറാന്‍ ലംഘിച്ചു-പവര്‍ പറഞ്ഞു. എന്നാല്‍, മിസൈലുകള്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് റഷ്യന്‍ അംബാസഡര്‍ വിതാലി ചര്‍കിന്‍ അറിയിച്ചു.
ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇനി ആവശ്യപ്പെടില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണെന്നും ഇറാന്‍ അറിയിച്ചിരുന്നു- ചുര്‍കിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it