ഇറാനുമായുള്ള വ്യവസായത്തിന് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ

ബ്രസ്സല്‍സ്: ഇറാനുമായി നിയമപരമായ വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നു വിദേശബാങ്കുകളും വ്യാവസായിക സംഘടനകളും വിട്ടുനില്‍ക്കരുതെന്ന് പാശ്ചാത്യരാജ്യങ്ങള്‍. ബ്രസ്സല്‍സില്‍ നടന്ന സംയുക്ത ചര്‍ച്ചയ്ക്കു ശേഷം യുഎസ്, യൂറോപ്യന്‍ യൂനിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ ആണവക്കരാര്‍ നിലവില്‍ വന്ന ശേഷം ഇത്തരത്തിലുള്ള വ്യവസായം ഇറാനുമായി ആവാമെന്ന് അവര്‍ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
നിലവിലുള്ള രീതിയില്‍ നിന്നു കൂടുതല്‍ മേഖലകളിലേക്ക് വ്യവസായം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒപ്പുവയ്ക്കുകയും ഫെബ്രുവരിയില്‍ നിലവില്‍ വരുകയും ചെയ്ത ഇറാന്‍ ആണവക്കരാര്‍ പ്രകാരം ഇറാന്‍ ആണവപ്രവൃത്തികളിലുള്ള അന്താരാഷ്ട്രവിലക്ക് എടുത്തുകളഞ്ഞിരുന്നു.
Next Story

RELATED STORIES

Share it