ഇറാനില്‍ വധശിക്ഷ കാത്ത്  160 കൗമാരക്കാര്‍: ആംനസ്റ്റി

ലണ്ടന്‍: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാന്‍ 73 കൗമാരക്കാരുടെ വധശിക്ഷ നടപ്പാക്കിയെന്നും 160 കൗമാരക്കാര്‍ വധശിക്ഷ കാത്ത് ഇപ്പോഴും ഇറാന്‍ തടവറകളില്‍ കഴിയുന്നതായും ആംനസ്റ്റി ഇന്റര്‍നാഷനല്‍. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ ധാരണകളുടെ നഗ്നമായ ലംഘനമാണ് ഇറാനില്‍ നടക്കുന്നതെന്നും റിപോര്‍ട്ട് ആരോപിക്കുന്നു.
2005നും 2015നും ഇടയില്‍ 73 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നു റിപോര്‍ട്ട് വിവരിക്കുന്നു. അതില്‍ 51 പേര്‍ 15നും 17നും ഇടയ്ക്ക് പ്രായമുള്ളവരും എട്ടു പേര്‍ 12നും 14നും ഇടയ്ക്കു പ്രായമുള്ളവരുമാണ്. കൂടുതല്‍ വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 18 വയസ്സില്‍ താഴെ പ്രായമുള്ളവരുടെ വധശിക്ഷ തങ്ങള്‍ നടപ്പാക്കാറില്ലെന്ന ഇറാന്‍ നേതാക്കളുടെ പ്രസ്താവന കള്ളമാണെന്നും റിപോര്‍ട്ട് പറയുന്നു. ഇക്കാര്യത്തിലുള്ള ഇറാന്‍ നേതാക്കളുടെ പ്രസ്താവന യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏറ്റവും ചുരുങ്ങിയത് 18 വയസ്സിന് താഴെയുള്ള എട്ടു പേരുടെയെങ്കിലും വധശിക്ഷ അവര്‍ നടപ്പാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
18 വയസ്സ് തികയ്ക്കുന്നതിനു വേണ്ടി കുട്ടിക്കുറ്റവാളികളെ ജയിലുകളില്‍ അടച്ച് കാത്തിരിക്കുകയാണെന്നും ഏഴു മുതല്‍ 10 വര്‍ഷം വരെ പലരും മരണം കാത്ത് ജയിലുകളില്‍ കഴിയേണ്ടി വരുന്നുണ്ടെന്നും ആനംസ്റ്റി ആരോപിച്ചു.
Next Story

RELATED STORIES

Share it