ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത: രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി സര്‍വകലാശാലയ്ക്കും നിര്‍ദേശം നല്‍കി. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ തനിക്കു കഴിയില്ലെന്നും അവ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി സര്‍വകലാശാലയ്ക്കും നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരനായ അഹമ്മദ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ 10, 12 ക്ലാസുകളിലെ രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഎസ്ഇയോട് നിര്‍ദേശിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി തള്ളി. കേസ് അടുത്ത വര്‍ഷം മാര്‍ച്ച് 16ലേക്കു മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ സ്മൃതി ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് ആരോപിക്കുന്ന ഹരജി ജൂണ്‍ 24നാണ് കോടതി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it